2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ചരടുകുത്തി കോല്‍ക്കളിയുമായി അംഗനമാര്‍

കണ്ണൂര്‍: ഇന്ദിരാഗാന്ധിയുടെ ജന്‍മദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടേയും മഹിളാ കോണ്‍ഗ്രസിന്റേയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹിളകളുടെ കോല്‍ക്കളി ശ്രദ്ധേയമായി. പയ്യന്നൂര്‍ അന്നൂര്‍ ദേശത്തെ നിന്നു എത്തിയ അംഗനമാരാണ് ചരടുകുത്തി കോല്‍ക്കളി അവതരിപ്പിച്ചത്. സ്റ്റേഡിയം കോര്‍ണറില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമാബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ അധ്യക്ഷനായി. കെ സുധാകരന്‍, സതീശന്‍ പാച്ചേനി, രജനി രമാനന്ദ്, സുരേഷ് ബാബു എളയാവൂര്‍, എന്‍.പി ശ്രീധരന്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.