2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ചന്ദ്ര നിരീക്ഷണത്തിന് ചൈനയുമായി സഹകരണത്തിന് സഊദി മന്ത്രിസഭയുടെ അംഗീകാരം

നിസാര്‍ കലയത്ത്

 

ജിദ്ദ: ചന്ദ്ര നിരീക്ഷണത്തിന് ചൈനയുമായി സഹകരണത്തിന് സഊദി മന്ത്രിസഭയുടെ അംഗീകാരം. സഊദി രാജാവിന്റെ ചൈന സന്ദര്‍ശനത്തിനിടെ ഇതുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവെച്ചേക്കും.

വിദേശ പര്യടനം നടത്തുന്ന സല്‍മാന്‍ രാജാവിന്റെ അഭാവത്തില്‍ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് അംഗീകാരം നല്‍കിയത്.

സല്‍മാന്‍ രാജാവിന്റെ ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി അടുത്ത ദിവസം ചൈനയിലത്തെുന്ന ഔദ്യോഗിക സംഘം ബീജിങില്‍ വെച്ച് കരാര്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഊദി തലസ്ഥാനത്തെ കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയമന്‍സ് ആന്‍ഡ് ടെക്‌നോളജിയും (കാസ്റ്റ്) ചൈനയിലെ നാഷനല്‍ സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷനും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് സഊദിയില്‍ ചന്ദ്ര നിരീക്ഷണത്തിന് കേന്ദ്രം ആരംഭിക്കുക.

ഷാങ് ഇ4 എന്ന ചന്ദ്ര നിരീക്ഷണ പദ്ധതിക്കുള്ള ധാരണപത്രം ഒപ്പിടാന്‍ കാസ്റ്റ് മേധാവിയെ ചുമതലപ്പെടുത്തിയതായി മന്ത്രിസഭ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് വിശദീകരിച്ച, സാംസ്‌കാരിക, വാര്‍ത്താവിനിമയ മന്ത്രിയുടെ ചുമതല വഹിക്കുന്ന എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ മുഹ്‌സിന്‍ അല്‍ഫുദലി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.