2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

‘ചത്ത പശുക്കളെ ഇനി തൊടില്ല’; മോദിയുടെ തട്ടകത്തില്‍ ദലിതരുടെ സ്വാതന്ത്ര്യപ്രഖ്യാപനം

ഉന: രാജ്യം എഴുപതാം സ്വതാന്ത്ര്യദിനം ആഘോഷിക്കുന്ന ദിനത്തില്‍ ദലിതരുടെ സ്വാതന്ത്ര്യപ്രഖ്യാപനം. പശുവിനെ ദ്രോഹിച്ചുവെന്ന് ആരോപിച്ച് ദലിത് യുവാക്കളെ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയുണ്ടായ പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഗുജറാത്തിലെ ഉനയില്‍ ആയിരക്കണക്കിന് ദലിതര്‍ ഒരുമിച്ചു കൂടിയത്. ഇനിയൊരിക്കലും ചത്ത പശു മാലിന്യം തൊടില്ലെന്ന് ചടങ്ങിനെത്തിയവര്‍ സത്യപ്രതിജ്ഞ ചൊല്ലി.

ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല പതാക ഉയര്‍ത്തിയതോടു കൂടിയാണ് പരിപാടിക്ക് തുടക്കമായത്. ജെ.എന്‍.യു വിദ്യാര്‍ഥി യൂണിന്‍ പ്രസിഡന്റ് കനയ്യ കുമാറും പരിപാടിയില്‍ പങ്കെടുത്തു. വിവിധ ഇടതു- മുസ്‌ലിം സംഘടകളും പ്രതിഷേധ പരിപാടിക്ക് പിന്തുണയുമായെത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.