2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ചങ്ങാതിപ്പൊതികള്‍ ഇന്ന് ആലപ്പുഴയിലേക്ക്

തിരുവനന്തപുരം: പ്രളയബാധിത ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കായി തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സമാഹരിച്ച ചങ്ങാതിപ്പൊതികള്‍ ഇന്ന് ആലപ്പുഴയിലെ എട്ടു വിദ്യാലയങ്ങളിലെ കുട്ടികളുടെ കൈകളിലെത്തും.
ചങ്ങാതിപ്പൊതികളുമായുള്ള വാഹനം ഇന്ന് രാവിലെ 8.30ന് എം.എല്‍.എ ഹോസ്റ്റലിന് സമീപം വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശാനുസരണം ആലപ്പുഴ ജില്ലയിലെ പുത്തന്‍കാവ് ജി.യു.പി.എസ്, പുത്തന്‍കാവ് എം.എച്ച്.എസ്.എസ്, പാണ്ടനാട് നോര്‍ത്ത് ജെ.ബി.എസ്, ഉമയാട്ടുകര എം.ടി.എല്‍.പി.എസ്, ജെ.ബി.എസ് വെണ്‍മണി, എം.ടി.എച്ച്.എസ്.എസ് വെണ്‍മണി, എച്ച്.ഐ.ജെ.യു.പി സ്‌കൂള്‍ ഉളുന്തി, എം.ഡി.എല്‍.പി.എസ് പാവുകര എന്നീ സ്‌കൂളുകളിലാണു ചങ്ങാതിപ്പൊതികള്‍ എത്തുക. കുട്ടികളില്‍ നിന്ന് എസ്.പി.സി അംഗങ്ങളില്‍ നിന്നും പൈാതുജനങ്ങളില്‍ നിന്നും സമാഹരിച്ച പഠനോപകരണങ്ങളാണ് ചങ്ങാതിപ്പൊതികളാക്കി മാറ്റിയത്.
ഒരു ബാഗും അഞ്ച് നോട്ട്ബുക്കും അഞ്ചു പേനയും അഞ്ചു പെന്‍സിലും ഇന്‍സ്ട്രറ്റുമെന്റ് ബോക്‌സും ഒരു ചോറ്റുപാത്രവും അടങ്ങുന്ന കിറ്റാണ് ചങ്ങാതിപ്പൊതി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.