2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചങ്ങരോത്ത് പഞ്ചായത്ത് ലീഗ് ഓഫിസ് ഉദ്ഘാടനം നാളെ

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ചങ്ങരോത്ത് പഞ്ചായത്തില്‍ മുസ്‌ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന മര്‍ഹൂം കോത്തമ്പ്ര കുഞ്ഞമ്മദ് ഹാജിയുടെ നാമധേയത്തില്‍ കടിയങ്ങാട്ടു നിര്‍മിച്ച കെട്ടിടമാണ് പഞ്ചായത്ത് കമ്മിറ്റി ഓഫിസായി പ്രവര്‍ത്തിക്കുക. ഏഴു ലക്ഷം രൂപ ചെലവിലാണു കെട്ടിടം നിര്‍മിച്ചത്.
ഉദ്ഘാടന ചടങ്ങില്‍ പി.കെ.കെ ബാവ അനുസ്മരണ പ്രഭാഷണം നടത്തും. കെ.എം ഷാജി എം.എല്‍.എ, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, ഉമ്മര്‍ പാണ്ടികശാല, എം.എ റസാഖ് മാസ്റ്റര്‍, എസ്.പി കുഞ്ഞമ്മദ്, റഷീദ് വെങ്ങളം, എസ്.കെ അസ്സയിനാര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കുരിക്കള്‍കണ്ടി കുഞ്ഞബ്ദുല്ല ഹാജി, അസീസ് ഫൈസി, കെ.കെ അമ്മദ് ഹാജി, കരുക്കുളത്തില്‍ മുഹമ്മദ്, വി.പി ഫൈസല്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.