2019 April 18 Thursday
യുവതലമുറക്കു ക്രമീകൃതമായ സാമൂഹ്യവല്‍ക്കരണമാണ് വിദ്യാഭ്യാസം -സെര്‍വീം

ചകിരിക്കെട്ടിന് തീപിടിച്ചു

ഹരിപ്പാട്: ചകിരിക്കെട്ട് തീപിടിച്ചു. ആറാട്ടുപുഴ കിഴക്കേക്കര കീരിക്കാട് ജെട്ടിക്ക് സമീപമുളള നെടുവേലില്‍ കയര്‍ യാണ്‍ കമ്പനിയിലാണ് ചകിരി കത്തിയത്. ഇന്നലെ രാവിലെ പത്തുമണിയോടെ യൂണിറ്റിന് മുന്നില്‍ വെച്ചിരുന്ന കെട്ടുകളില്‍ നിന്ന് തീയും പുകയും ഉയരുന്നത് ജോലിക്കാരാണ് ആദ്യം കണ്ടത്. ഇവരും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചു.
തുടര്‍ന്ന് ഹരിപ്പാട്, കായംകുളം, എന്‍.ടി.പി.സി. എന്നിവിടങ്ങളില്‍ നിന്ന് അഞ്ചു ഫയര്‍ യൂണിറ്റുകളെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. പച്ച തൊണ്ടു ചകിരിയാക്കുന്ന ഡി ഫൈബറിങ് യൂണിറ്റും ഇതോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ഇവിടേക്ക് തീ പടരാതിരുന്നത് ഭാഗ്യമായി.
കയര്‍ ഫെഡ് സബ്‌സിഡി നിരക്കില്‍ കയര്‍ സംഘങ്ങള്‍ക്ക് നല്‍കിയ കയറാണ് കത്തിയത്. 1400കെട്ടോളം ചകിരി ഉപയോഗ ശൂന്യമായി. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ എന്‍.കെ.രാജപ്പന്‍ പറഞ്ഞു. വൈദ്യുതി കമ്പികള്‍ കാറ്റത്തോ മറ്റോ കൂട്ടിമുട്ടി തീപ്പൊരി വീണ് തീ കത്തിയതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.