2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

ഘാന ഫുട്‌ബോള്‍ തലവന് സസ്‌പെന്‍ഷന്‍

സൂറിച്ച്: കൈക്കൂലി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ തലവന്‍ ക്വെസി ന്യന്റകിയെ ഫിഫ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ കോണ്‍ട്രാക്ടിനായി ന്യന്റകി കൈക്കൂലി ചോദിക്കുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് ഫിഫയുടെ നടപടി.
നേരത്തെ ആരോപണം ഉയര്‍ന്ന ഉടനെ ഫുട്‌ബോള്‍ അസോസിയേഷന്‍ പിരിച്ചുവിടാന്‍ ഘാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഒരു മാധ്യമ പ്രവര്‍ത്തകന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ടത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.