2017 November 13 Monday
മനുഷ്യാവസ്ഥയെക്കുറിച്ചു നിരാശപ്പെടുന്നവന്‍ ഭീരു തന്നെ; അതില്‍ മോഹം കൊള്ളുന്നവന്‍ വിഡ്ഢിയും
ആല്‍ബര്‍ട്ട് കാമ്യു

ഗൗരിയുടെ മരണം: അധ്യാപകര്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ ഗൗരി നേഹ സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച കേസില്‍ കുറ്റാരോപിതരായ അധ്യാപകര്‍ മജിസ്‌ട്രേറ്റിന് മുന്‍പില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി. ക്രസന്‍സ് നേവിസ്, സിന്ധു പോള്‍ എന്നിവരുടെ ജാമ്യാപക്ഷേയിലാണ് കോടതി നിര്‍ദേശം.
ഹൈക്കോടതി ഉത്തരവ് പ്രകാരം കീഴടങ്ങുന്ന ഇവര്‍ക്ക് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിക്കണമെന്നും കോടതി പറഞ്ഞു. ഈ മാസം 17ന് കീഴടങ്ങാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അന്ന് തന്നെ കോടതി ജാമ്യം നല്‍കണം.
തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ അധ്യാപകര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും കോടതി പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.