2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഗൗരവമേറിയ ചിന്തകളുണര്‍ത്തി ദുബൈ അന്താരാഷ്ട്ര ഖുര്‍ആന്‍ പ്രഭാഷണം

ദുബൈ: ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ ഇരുപതാമത് ഖുര്‍ആന്‍ പ്രഭാഷണ പരിപാടിയില്‍ ദുബൈ സുന്നി സെന്ററിനെ പ്രതിനിധീകരിച്ചു സംബന്ധിച്ച സമസ്ത മുശാവറ അംഗവും മംഗലാപുരം കീഴൂര്‍ സംയുക്ത ഖാസിയുമായ ത്വാഖ അഹ്്മദ് മുസ്‌ലിയാര്‍ നടത്തിയ പ്രഭാഷണം വേറിട്ടതായി.
വിശുദ്ധ ഖുര്‍ആന്‍ മനുഷ്യ മനസ്സുകളെ സ്വാധീനിച്ച ദൈവീക ഗ്രന്ഥമാണെന്ന് വിശുദ്ധ വചനങ്ങളുടെയും പ്രപഞ്ച സത്യങ്ങളുടെയും നേര്‍കാഴ്ച്ചയുടെ പിന്‍ബലത്തില്‍ നടത്തിയ പ്രസംഗം ഗൗരവമേറിയ ചിന്തകള്‍ക്ക് വഴിതുറന്നു.
ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ നടന്ന പ്രഭാഷണ പരിപാടിയില്‍ ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അധ്യക്ഷനായി. ദുബൈ ഹോളി ഖുര്‍ആന്‍ പ്രോഗ്രാം കമ്മിറ്റി ചേര്‍മാന്‍ ശൈഖ് സ്വാലിഹ് അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സമസ്ത മുശാവറ അംഗങ്ങളായ യു.എം. അബ്ദുല്‍ റഹ്്മാന്‍ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട് എസ്.വൈ.എസ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുല്‍ ഗഫൂര്‍ അല്‍ഖാസിമി, സയ്യിദ് ശുഐബ് തങ്ങള്‍, ഇബ്രാഹിം എളേറ്റില്‍, യഹ്‌യാ തളങ്കര, സലിം ഫൈസി സംബന്ധിച്ചു. ഷാജഹാന്‍ റഹ്്മാനി കംബ്ലക്കാട് മുഖ്യപ്രഭാഷണം നടത്തി. അബ്ദുസ്സലാം ബാഖവി സ്വാഗതവും ശൗക്കത്തലി ഹുദവി നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.