2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഗ്രിസ്മാന്‍ അത്‌ലറ്റിക്കോ വിടുന്നു

 

മാഡ്രിഡ്: അഞ്ച് വര്‍ഷം നീണ്ട കരിയറിന് ശേഷം അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം അന്റോയിന്‍ ഗ്രിസ്മാന്‍ ക്ലബ് വിടുന്നു. കഴിഞ്ഞ ദിവസമാണ് താരം ക്ലബ് വിടുന്നത് പ്രഖ്യാപിച്ചത്. അഞ്ചു വര്‍ഷമായി ക്ലബ്ബിനുവേണ്ടണ്ടി കളിക്കുന്ന ഗ്രിസ്മാന്‍ പുതുതായി ചേരുന്ന ക്ലബ്ബിനെക്കുറിച്ച് സൂചനയൊന്നും നല്‍കിയിട്ടില്ല. അതേസമയം, ബാഴ്‌സലോണയിലേക്കായിരിക്കും ഗ്രിസ് ചേക്കേറുകയെന്ന് സൂചനയുണ്ട്. അടുത്ത സീസണില്‍ മെസിക്കൊപ്പം ഗ്രിസ്മാന്‍ കളിക്കുമെന്ന് ബാഴ്‌സലോണയിലെ പ്രമുഖ താരങ്ങളും പ്രത്യാശ പ്രകടിപ്പിച്ചു. ഏറെ നാളത്തെ ആലോചനകള്‍ക്ക് ശേഷമാണ് ക്ലബ് വിടാനുള്ള തീരുമാനമെടുത്തത്. എന്നാല്‍, അനിവാര്യമായ ഒരു തീരുമാനമാണിത്. പുതിയ വഴികള്‍ തേടാനുള്ള സമയംകൂടിയാണ്.

അത്‌ലറ്റിക്കോയില്‍ തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ക്ലബ്ബിനൊപ്പം മറക്കാനാകാത്ത ഏറെ മുഹൂര്‍ത്തങ്ങള്‍ ചെലവഴിക്കാനായതില്‍ സന്തോഷമു@െണ്ടന്നും താരം പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു. റയല്‍ സോസിഡാഡില്‍നിന്ന് 2014ലാണ് ഫ്രഞ്ച് താരം അത്‌ലറ്റിക്കോയില്‍ എത്തുന്നത്. കഴിഞ്ഞ സീസണില്‍ ടീമിനൊപ്പം യൂറോപ്പാ ലീഗ് കിരീടം സ്വന്തമാക്കി. ഒരു തവണ സ്പാനിഷ് സൂപ്പര്‍ കപ്പും, യുവേഫ സൂപ്പര്‍ കപ്പും സ്വന്തമാക്കി. ക്ലബ്ബിനുവേ@ണ്ടി 250 കളികളില്‍നിന്ന് 133 ഗോളുകള്‍ താരം നേടി.

ക്യാപ്റ്റന്‍ ഡീഗോ ഗോഡിന് പിന്നാലെ ഗ്രിസ്മാനും ടീം വിടുമെന്ന് ഉറപ്പായതോടെ അടുത്ത സീസണില്‍ പരിശീലകന്‍ ഡീഗോ സിമിയോണിക്ക് പുതിയ താരങ്ങളെ ടീമിലെത്തിക്കേണ്ടി വരും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News