2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

ഗ്രാമീണജനങ്ങളെയും ‘ഓണ്‍ലൈനാക്കാ’ന്‍ ഫേസ്ബുക്ക്

സാന്‍ ഫ്രാന്‍സിസ്‌കോ: ലോകത്ത് ഇനിയും ഇന്റര്‍നെറ്റ് സേവനമെത്താത്ത കോടിക്കണക്കിനു ജനങ്ങളെ കൂടി ‘ഓണ്‍ലൈനാ’ക്കാന്‍ നീക്കവുമായി സമൂഹമാധ്യമ ഭീമനായ ഫേസ്ബുക്ക്. അടുത്ത വര്‍ഷം ആദ്യത്തില്‍ സ്വന്തമായി ഇന്റര്‍നെറ്റ് ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. അതീന എന്ന പേരിലാണ് ഉപഗ്രഹം ഒരുങ്ങുന്നത്.

ഇതുമായി ബന്ധപ്പെട്ട് പോയിന്റ് വ്യൂ എന്ന പേരില്‍ യു.എസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മിഷനില്‍ ഫേസ്ബുക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇനിയും ഇന്റര്‍നെറ്റ് സേവനം ലഭിക്കാത്തവര്‍ക്ക് ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കാനാണു തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് അപേക്ഷയില്‍ പറയുന്നു. അടുത്ത തലമുറയിലെ ഇന്റര്‍നെറ്റ് ഉപഭോഗത്തെ തന്നെ അടിമുറി മാറ്റിമറിക്കുന്നതാകും ഫേസ്ബുക്കിന്റെ പദ്ധതി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രാമീണ മേഖലകളിലും മറ്റും ഇന്റര്‍നെറ്റ് സേവനം തീരെ ഇല്ലാത്തവരെയും പരിമിതമായ സേവനം ലഭിക്കുന്നവരെയും ലക്ഷ്യമിട്ടാണ് ഉപഗ്രഹം വിക്ഷേപിക്കുന്നതെന്ന് ഫേസ്ബുക്ക് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.

ലോകത്തെ ഗ്രാമീണ പ്രദേശങ്ങളിലുള്ള നാല് ബില്യന്‍ വരുന്ന ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തില്‍ അക്വില എന്ന പേരില്‍ സൗരോര്‍ജ ഡ്രോണുകള്‍ വികസിപ്പിക്കുമെന്ന് നേരത്തെ ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, പദ്ധതി പിന്നീട് ഉപേക്ഷിച്ചു. ഇേലണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സും സോഫ്റ്റ് ബാങ്കിന്റെ വണ്‍ വെബും ഇന്റര്‍നെറ്റ് ഉപഗ്രഹ പദ്ധതിയുമായി രംഗത്തുണ്ട്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.