2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഗ്രാന്‍ഡ് സ്ലാമില്‍ സെറീന വില്യംസിന് ലോക റെക്കോര്‍ഡ്

ന്യൂയോര്‍ക്ക്: ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിജയങ്ങള്‍ സ്വന്തമാക്കിയ വനിതാ താരമെന്ന ലോകറെക്കോര്‍ഡ് ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് സ്വന്തമാക്കി. കരിയറിലെ 307-ാം വിജയവുമായി ഇതിഹാസ താരം മാര്‍ട്ടിന നവറത്‌ലോവയുടെ റെക്കാര്‍ഡാണ് സെറീന തകര്‍ത്തത്.

യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍ സ്വീഡന്റെ ജൊഹന്ന ലാര്‍സണെ പരാജയപ്പെടുത്തിയാണ് സെറീന അപൂര്‍വ നേട്ടത്തില്‍ എത്തിയത്. ജൊഹന്നയെ നേരിട്ടുള്ള സെറ്റുകള്‍ തകര്‍ത്ത സെറീന നാലാം റൗണ്ടില്‍ പ്രവേശിച്ചു.

നേരത്തെ 22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ എന്ന നേട്ടവും സെറീന സ്വന്തമാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.