2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഗോ സമൃദ്ധി പദ്ധതി: പട്ടിക വിഭാഗത്തില്‍പ്പെട്ട ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍ഷുര്‍ ചെയ്യാം

സംസ്ഥാനത്ത് പട്ടികജാതിപട്ടിക വര്‍ഗ വിഭാഗ ത്തില്‍പ്പെട്ട ക്ഷീര കര്‍ഷകരുടെ ഉരുക്കള്‍ക്കും കര്‍ഷകര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിന് ഗോസമൃദ്ധി എന്നപേരില്‍ മൃഗസംരക്ഷണ വകുപ്പ് പദ്ധതി നടപ്പിലാക്കും.

കന്നുകാലികളെ മാത്രം ഇന്‍ഷുര്‍ ചെയ്യുന്നതിന് ഒരു വര്‍ഷത്തേക്ക് 450 രൂപ മതി. ഉരുവിനും കര്‍ഷകനും ഇന്‍ഷുറന്‍സ് നടപ്പാക്കുന്നതിന് ഒരു വര്‍ഷത്തേക്ക് 462 രൂപയും മൂന്ന് വര്‍ഷത്തേക്ക് 1095 രൂപയുമാണ്.

വിശദവിവരങ്ങള്‍ക്ക് മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.