2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഗോവയ്ക്ക് ജയം

ന്യൂഡല്‍ഹി: ഐ.എസ്.എല്ലില്‍ തുടര്‍ തോല്‍വികളില്‍ നില്‍ക്കുന്ന ഗോവയ്ക്ക് നോര്‍ത്ത് ഈസ്റ്റിനെതിരേ തകര്‍പ്പന്‍ ജയം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഗോവ ജയം സ്വന്തമാക്കിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് മൂന്നു ഗോളുകളും പിറന്നത്.
ഗോവയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. റോമിയോ ഫെര്‍ണാണ്ടസിന് ലഭിച്ച മികച്ചൊരവസരം ഫിനിഷ് മികവില്ലാത്തതിനാല്‍ പുറത്തേക്ക് പോയി. നോര്‍ത്ത് ഈസ്റ്റ് വെലസിലൂടെ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.
ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും പിന്നീട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫലം കണ്ടില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മുന്നിലെത്താന്‍ നോര്‍ത്ത് ഈസ്റ്റിന് സാധിച്ചു. കാറ്റ്‌സുമിയുടെ മികച്ചൊരു കോര്‍ണര്‍ റോബിന്‍ സിങ് തട്ടിയകറ്റിയെങ്കിലും പന്ത് ലഭിച്ചത് സെയ്ത്യാസന്‍ സിങിന്. താരം മികച്ചൊരു ഷോട്ടിലൂടെ ഗോള്‍ നേടുകയായിരുന്നു. എന്നാല്‍ നോര്‍ത്ത് ഈസ്റ്റിന്റെ ആഹ്ലാദത്തിന് അധികം ആയുസുണ്ടായിരുന്നില്ല. 62ാം മിനുട്ടില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന് റോബിന്‍ സിങ് ടീമിന് സമനില ഗോള്‍ നേടിക്കൊടുത്തു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ അധിക സമയത്ത് റോമിയോ ഫെര്‍ണാണ്ടസ് നേടിയ ഗോള്‍ ഗോവയെ അപ്രതീക്ഷിത ജയത്തിലേക്ക് നയിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.