2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഗോവയില്‍ ഒരു എം.എല്‍.എ കൂടി കോണ്‍ഗ്രസ് വിട്ടു

പനാജി: നേതൃത്വത്തോടുള്ള കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ഗോവയില്‍ ഒരു എം.എല്‍.എ കൂടി കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചു. സാവിയോ റോഡ്രിഗ്‌സ് ആണ് രാജിവച്ചത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.
മനോഹര്‍ പരീക്കര്‍ വിശ്വാസവോട്ട് നേടിയ 16ന് വിശ്വജിത്ത് റാണെ എം.എല്‍.എ സ്ഥാനം രാജിവച്ചിരുന്നു. ഇതിനുപിന്നാലെയാണ് റോഡ്രിഗ്‌സിന്റെ രാജി. കോണ്‍ഗ്രസിന് മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയാതിരുന്നത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദ്വിഗ് വിജയ് സിങിന്റെ പിടിപ്പുകേടുകാരണമാണെന്ന് റോഡ്രിഗ്‌സ് ആരോപിച്ചു.
രണ്ട് എം.എല്‍.എമാര്‍ രാജിവച്ചതോടെ നിയമസഭയില്‍ കോണ്‍ഗ്രസിന് 15 എം.എല്‍.എമാര്‍ മാത്രമാണുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.