2019 December 16 Monday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഗോത്രവിഭാഗങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. പട്ടികജാതി അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തിലും വര്‍ധനയുണ്ട്.
കഴിഞ്ഞ നാലുവര്‍ഷങ്ങളായി 4,146 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2016ല്‍ 992 ഉം 17ല്‍ 1060 ഉം 18ല്‍ 1207ഉം 19 സെപ്റ്റംബര്‍ വരെ 887ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സംസ്ഥാനത്ത് പട്ടികജാതി വര്‍ഗ വിഭാഗങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്.
കുറ്റപത്രം ദുര്‍ബലമായതിനാല്‍ പട്ടികജാതി വര്‍ഗവിഭാഗങ്ങള്‍ക്കുനേരെയുള്ള അതിക്രമക്കേസുകളിലെ പ്രതികള്‍ രക്ഷപ്പെടുന്നു. 2012 മുതല്‍ 2018 വരെ 3,474 കേസുകളിലാണ് കുറ്റപത്രം നല്‍കിയത്. ഇതില്‍ 64 കേസുകളില്‍ മാത്രമാണ് ശിക്ഷിച്ചത്. 2017ല്‍ 1060 കേസുകളില്‍ 15 എണ്ണത്തില്‍ മാത്രമാണ് ശിക്ഷാനടപടികള്‍ ഉണ്ടായത്.
തെളിവുശേഖരണത്തിലെ വീഴ്ചയും കുറ്റപത്രം ദുര്‍ബലമാവുന്നതും പ്രതികള്‍ രക്ഷപ്പെടാനിടയാക്കുന്നു. സാക്ഷികളുടെ കൂറുമാറ്റവും കേസുകള്‍ പാതിവഴിയില്‍ നിന്നുപോകുന്നതിന് കാരണമാണ്.
കോടതി നടപടികള്‍ വൈകുന്നതിനാല്‍ കോടതിക്കു പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കുന്ന സാഹചര്യവുമുണ്ട്.
കോടതിയുടെയും പൊലിസിന്റെയും വ്യവഹാരഭാഷയുടെ സങ്കീര്‍ണതയും ഇരകള്‍ക്ക് വിനയാകുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. അതിക്രമങ്ങള്‍ തടയുന്നതിനും ഇരകളെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമല്ലാത്തതും പട്ടികജാതി വര്‍ഗക്കാര്‍ക്കുനേരെ അതിക്രമങ്ങളേറുന്നതിന് കാരണമാകുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News