2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

ഗോഡൗണ്‍ കത്തിനശിച്ചു

കാട്ടാക്കട: ചായ്ക്കുളം ആദിത്യപുരം ഭൂതത്താന്‍ദേവി ക്ഷേത്രത്തിന് സമീപം പൂക്കളുടെ കയറ്റുമതി നടത്തുന്ന സ്ഥാപനത്തിന്റെ ഗോഡൗണ്‍ കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് ഗോഡൗണിന് തീ പടരുന്നത് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് സ്ഥലത്തെത്തിയ നെയ്യാര്‍ഡാം, കാട്ടാക്കട അഗ്നിരക്ഷാസേനയുടെ മൂന്നു യൂനിറ്റുകള്‍ ചേര്‍ന്ന് മൂന്നു മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ കെടുത്തിയത്. പ്രധാന റോഡില്‍നിന്നു മാറി ഇടുങ്ങിയ വഴിയുള്ള സ്ഥലത്താണ് ഗോഡൗണ്‍. അഗ്നിരക്ഷാസേന വളരെ പണിപ്പെട്ടാണ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും തീ ആളിപടര്‍ന്നിരുന്നു. ഗോഡൗണ്‍ പൂര്‍ണമായും കത്തിപ്പോയി. ഓര്‍ക്കിഡ്, ആന്തൂറിയം തുടങ്ങിയ പൂക്കള്‍ സംസ്‌കരിച്ച് വിദേശത്തേക്ക് കയറ്റിഅയക്കാനായി സൂക്ഷിച്ചിരിക്കുകയായിരുന്ന ഗോഡൗണില്‍ ആളില്ലായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടിത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീരണകാവ് കുന്നത്ത് വിളാകത്ത് വീട്ടില്‍ വിജയന്റേതാണ് ഗോഡൗണ്‍. 65 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.