2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

ഗോകുലത്തിന് രണ്ടാം ജയം

 
 
 
 
 
 
 
 
 
 
കൊല്‍ക്കത്ത: ഡ്യൂറാന്റ് കപ്പില്‍ ഗോകുലം കേരള എഫ്. സിക്ക് രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തില്‍ എയര്‍ഫോഴ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗോകുലം പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫിന്റെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു ഗോകുലത്തിന്റെ ജയം. 42, 89 മിനുട്ടുകളിലായിരുന്നു ജോസഫിന്റെ ഗോളുകള്‍. 54 മിനുട്ടില്‍ ഷിബില്‍ മുഹമ്മദാണ് ഗോകുലത്തിന്റെ മൂന്നാം ഗോള്‍ സ്വന്തമാക്കിയത്. 
ആദ്യ മത്സരത്തില്‍ ചെന്നൈയിന് എതിരേ ഹാട്രിക്ക് നേടിയിരുന്ന മാര്‍ക്കസിന് ഇതോടെ ടൂര്‍ണമെന്റില്‍ അഞ്ചു ഗോളുകളായി. ഈ വിജയത്തോടെ ഗോകുലം സെമിയിലേക്ക് അടുത്തു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ട്രാവുവിനെ ആണ് ഗോകുലം നേരിടുക. 
 
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.