2019 December 09 Monday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ഗോകുലത്തിന്റെ തുടക്കം കസറി

 

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരളക്ക് വിജയത്തുടക്കം. ഇന്നലെ നടന്ന മത്സരത്തില്‍ 2-1 എന്ന സ്‌കോറിന് നെരോക്ക എഫ്.സിയേയാണ് ഗോകുലം പരാജയപ്പെടുത്തിയത്.
പുതിയ സീസണിന് വേണ്ടി ഗോകുലം മികച്ച ഒരുക്കം നടത്തിയതിന്റെ റിസല്‍ട്ട് കഴിഞ്ഞ ദിവസം ഗ്രൗണ്ടില്‍ കാണാനായി. 30,000 ത്തോളാം കാണികള്‍ക്ക് മുമ്പില്‍ മികച്ച ഫുട്‌ബോളാണ് ഗോകുലം കാഴ്ചവച്ചത്. തുടക്കം മുതല്‍ തന്നെ നെരോക്കക്ക് മേല്‍ ആധിപത്യം പുലര്‍ത്താന്‍ ഗോകുലത്തിന് കഴിഞ്ഞു.
വരേലക്ക് കീഴില്‍ ഗോകുലം മികച്ച ആക്രമണ ഫുട്‌ബോള്‍ കളിക്കുന്ന ടീമായി മാറി. കളി തുടങ്ങിയപ്പോള്‍ തന്നെ മാര്‍ക്കസ് ജോസഫും കിസേക്കയും നെരോക്ക പ്രതിരോധത്തെ വിറപ്പിച്ചുകൊണ്ടിരുന്നു. 15-ാം മിനുട്ടില്‍ കിസേക്കയുടെ ഹെഡര്‍ ബാറിന് മുകളിലൂടെ പറന്നു.
തുടക്കത്തില്‍ നെരോക്കയുടെ പ്രസിങ് ഫുട്‌ബോള്‍ ഗോകുലത്തിന്റെ താളം തെറ്റിച്ചുവെങ്കിലും പതിയെ മലബാറിയന്‍സ് അവരുടെ മികവിലേക്ക് വന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു ഗോകുലം കേരള എഫ്.സിയുടെ ആദ്യ ഗോള്‍ പിറന്നത്. 44-ാം മിനുട്ടില്‍ ഹെന്റി കിസേക തന്റെ ഇടം കാലുകൊണ്ട് ഗോള്‍ നേടിയതോടെ സീസണിലെ ആദ്യ ഗോളും ഗോകുലത്തിന്റെ ആദ്യ ഗോളും പിറന്നു.
രണ്ട@ാം പകുതിയുടെ തുടക്കത്തില്‍ ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫിലൂടെ ഗോകുലം കേരള എഫ്.സി ര@ണ്ടാം ഗോള്‍ നേടി. 49-ാം മിനുട്ടില്‍ സെബാസ്റ്റ്യന്‍ നല്‍കിയ ക്രോസ് സ്വീകരിച്ചായിരുന്നു ക്യാപ്റ്റന്റെ സ്‌ട്രൈക്ക്. ര@ണ്ട് ഗോളിന് മുന്നില്‍ എത്തിയതോടെ കളിയുടെ പൂര്‍ണ നിയന്ത്രണം ഗോകുലം ഏറ്റെടുത്തു. പിന്നീട് ലീഡ് ഉയര്‍ത്താന്‍ ഗോകുലം കേരള എഫ്.സിക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിങിലെ പോരായ്മ നെരോക്കയെ കാത്തു.
കളിയുടെ അവസാന മിനുട്ടുകളില്‍ ഒരു ഗോള്‍ മടക്കി നെരോക്ക അവസാന നിമിഷങ്ങളില്‍ ഗോകുലത്തിന് ചെറിയ ആശങ്ക നല്‍കി. എങ്കിലും മൂന്ന് പോയിന്റ് ഉറപ്പിക്കാന്‍ ഗോകുലത്തിനായി. സാമ്പ്‌സണ്‍ ആയിരുന്നു നെരോക്കയുടെ ഗോള്‍ നേടിയത്. ഡിസംബര്‍ ആറിന് ഇന്ത്യന്‍ ആരോസുമായിട്ടാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. ലീഗില്‍ ആദ്യം നടന്ന മത്സരം സമനിലയില്‍ കലാശിച്ചു. മോഹന്‍ ബഗാനും ഐസ്വാള്‍ എഫ്.സിയും തമ്മിലായിരുന്നു ഈ സീസണിലെ ആദ്യ മത്സരം നടന്നത്. ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാനായില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News