2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ഗോകുലം താരം ഇര്‍ഷാദ് മിനര്‍വ പഞ്ചാബില്‍

കോഴിക്കോട്: ഗോകുലം എഫ്.സിയുടെ മികച്ച താരമായിരുന്ന മുഹമ്മദ് ഇര്‍ഷാദ് പുതിയ സീസണില്‍ മിനര്‍വ പഞ്ചാബിനായി കളിക്കും. ഗോകുലത്തിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് ഇര്‍ഷാദിനെ ഐലീഗ് ചാംപ്യന്‍മാര്‍ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ മിക്ക മത്സരങ്ങളിലും ഗോകുലം എഫ്.സിയെ നയിച്ച താരമായിരുന്നു ഇര്‍ഷാദ്. മുന്നേറ്റ നിരയില്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ റോളിലും ഇര്‍ഷാദ് തിളങ്ങിയിരുന്നു. ഇര്‍ഷാദിന്റെ ഗോകുലത്തിനായുള്ള പ്രകടനത്തിന് ഗോകുലം ട്വിറ്ററിലൂടെ ഔദ്യോഗികമായി നന്ദി രേഖപ്പെടുത്തി. ഇര്‍ഷാദിന്റെ ഭാവി യാത്രയ്ക്ക് എല്ലാ ആശംസകളും നേരുന്നതായും ക്ലബ് പറഞ്ഞു. തിരൂര്‍ സാറ്റ് അക്കാദമിയിലൂടെ വളര്‍ന്നു വന്ന ഇര്‍ഷാദ് അവസാന സീസണുകളില്‍ ഗോകുലത്തിന്റെ പ്രധാന ഭാഗമായിരുന്നു. മിനര്‍വ മികച്ച ഓഫര്‍ നല്‍കിയാണ് ഇര്‍ഷാദിനെ സ്വന്തമാക്കിയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.