2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

ഗൂഡല്ലൂരില്‍ വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചു

ഗൂഡല്ലൂര്‍: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ നടക്കുന്ന അനാവശ്യ കട പരിശോധനക്കെതിരെ വ്യാപാരികളുടെ പ്രതിഷേധം.
കടകളില്‍ കയറി പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ ഭീമമായ പിഴ ഈടാക്കി വ്യപാരികളെ ദുരിതത്തിലാക്കിയതോടെയാണ് കടകളടച്ചുള്ള പ്രതിഷേധത്തിലേക്ക് വ്യാപാരികളെത്തിയത്. കടകളടച്ച് വ്യാപാരികള്‍ ആര്‍.ഡി.ഒ ഓഫിസിലെത്തി പ്രതിഷേധം അറിയിച്ചു. ഇതേതുടര്‍ന്ന് ഇവരെ ആര്‍.ഡി.ഒ ചര്‍ച്ചക്ക് ക്ഷണിച്ചു.
പ്ലാസ്റ്റിക് നിര്‍മാണം തടയാന്‍ സര്‍ക്കാര്‍ മേല്‍തട്ടില്‍ നിയമം കൊണ്ടുവന്ന് നിരോധിക്കാതെ ചെറുകിട വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന നയം അധികൃതര്‍ അവസാനിപ്പിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.
ചര്‍ച്ചയില്‍ ഈമാസം 12 വരെ പരിശോധന നിര്‍ത്തി വെക്കാമെന്നും അതിനുള്ളില്‍ തീരുമാനം കൈകൊള്ളാമെന്നും ആര്‍.ഡി.ഒ വ്യാപാരികള്‍ക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.