2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

ഗൂഗിളില്‍ തിരയുകയാണ്, ‘കള്ളപ്പണം എങ്ങനെ വെളുപ്പിക്കാം’

രാജ്യത്ത് 500, 1000 രൂപ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ അത് മാറാനുള്ള പരക്കം പാച്ചിലിലാണ് ജനങ്ങള്‍. ഇതിനിടയില്‍ കള്ളപ്പണം കയ്യില്‍ വച്ചവര്‍ ഏതാണ്ട് കുടുങ്ങിയ മട്ടിലാണെന്നാണ് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനിലെ സമീപകാല സെര്‍ച്ചുകള്‍ തെളിയിക്കുന്നത്.

‘എങ്ങനെ കള്ളപ്പണം വെളുപ്പിക്കാം’ എന്നതാണ് ഈയിടെ ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞത്. ഇതില്‍ മുന്‍പിലുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം നാടായ ഗുജറാത്താണ്. അതുകഴിഞ്ഞ് മഹാരാഷ്ട്രയും ഹരിയാനയും.

രാജ്യത്തെ സാമ്പത്തിക ഹബ്ബ് എന്നു വിളിക്കാവുന്ന നഗരമായ മുംബൈ സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണല്ലോ മഹാരാഷ്ട്ര. റിയല്‍ എസ്‌റ്റേറ്റ് വിവാദവും മറിച്ചുവില്‍ക്കലും വ്യപാകമായ സംസ്ഥാനമാണ് ഹരിയാന.

 

google_1478778496984-jpeg

ഗൂഗിളിന്റെ ഗ്രാഫ്

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സമാനമായ ചോദ്യങ്ങള്‍ ഗൂഗിളിനോട് ചോദിക്കുന്നുണ്ട്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാവും രാജ്യതലസ്ഥാനമായ ഡല്‍ഹിയും ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്.

നോട്ടിനെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാന്‍ വേണ്ടി തന്നെയാണ് അധികമാളും ഇപ്പോള്‍ സെര്‍ച്ച് ചെയ്യുന്നത്. പുതിയ നോട്ടുകളുടെ പ്രത്യേകതകള്‍ അറിയാനും സുരക്ഷയെപ്പറ്റി അറിയാനും ജനങ്ങള്‍ ഗൂഗിളില്‍ അന്വേഷിക്കുന്നുണ്ട്.

ഇന്ത്യയില്‍ 277 മില്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളാണുള്ളത്, ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.