
ഇസ്താബൂള്‍: തുര്‍ക്കിയില്‍ പട്ടാള അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് സംശയിക്കുന്ന ഫത്ഹുല്ല ഗുലന്റെ അനുകൂലികളെന്നാരോപിച്ച് 12,800 പൊലിസുകാരെ കൂടി തുര്‍ക്കി സസ്പെന്‍ഡ് ചെയ്തു. ഫത്ഹൂല്ല ഗുലനുമായി ബന്ധം പുലര്‍ത്തിയെന്നാരോപിച്ച് നിരവധി പേര്‍ക്കാണ് തുര്‍ക്കിയില്‍ അച്ചടക്ക നടപടി നേരിടേണ്ടി വന്നത്.
പൊലിസില്‍ നിന്ന് സസ്പന്റ് ചെയ്യപ്പെട്ടവരില്‍ 2523 പേര് പൊലിസിന്റെ ഉന്നത തലപ്പത്തുള്ളവരാണ്. രാജ്യത്ത് ആകെയുള്ള പൊലിസുകാരുടെ അഞ്ച് ശതമാനത്തോളം വരുന്നവരെയാണ് തുര്‍ക്കി ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നു 37 പേരെയും സസ്പെന്‍ഡ് ചെയ്തു.
പട്ടാള അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് സൈന്യം, സിവില്‍ സര്‍വീസ്, പൊലിസ്, ജുഡീഷ്യറി എന്നിങ്ങനെ വിവിധ വകുപ്പുകളില്‍ നിന്നായി 10,000 പേര്‍ക്ക് ഇതിനോടകം അച്ചടക്ക നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. സര്‍ക്കാര്‍ സംരഭമായ അന്തോള ഏജന്‍സിയില്‍നിന്ന് നാല്പത്തിനായിരത്തോളം തൊഴിലാളികളെ പിരിച്ചുവിട്ടു
സൈനിക അട്ടിമറി ശ്രമത്തിന് ശേഷം അതിന് നേതൃത്വം കൊടുത്തവര്‍ക്ക് ശക്തമായ ശിക്ഷയുണ്ടാകുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന് പ്രസ്താവിച്ചിരുന്നു. സൈനിക അട്ടിമറി ശ്രമത്തിന് പിന്നിലെന്ന് തുര്‍ക്കി ആരോപിക്കുന്ന ഫത്ഹുല്ല ഗുലന് അമേരിക്കയിലാണ് രാഷ്ട്രീയ അഭയം തേടിയിരിക്കുന്നത്.
ഗുലനെ വിചാരണ ചെയ്യാന്‍ വിട്ടുതരണമെന്ന് അമേരിക്കയോട് തുര്‍ക്കി ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയുടെ കാലാവധി പ്രസിഡന്റ് ഉർദുഗാന് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിട്ടുമുണ്ട്. അമേരിക്കയുടെ സഹായത്തോടെ ഗൂലനാണ് അട്ടിമറി ശ്രമം നടത്തിയെതന്നാണ് സര്‍ക്കാര്‍ സംശയിക്കുന്നത്.
..