2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഗുണ്ടാസംഘങ്ങളോട് വിട്ടുവീഴ്ചയില്ല; നേരിടാന്‍ പ്രത്യേക പൊലിസ് സേന: മുഖ്യമന്ത്രി

തിരുവനന്തപുരം: ഗുണ്ടാസംഘങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടത് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുണ്ടാസംഘങ്ങളെ നേരിടാന്‍ പ്രത്യേക പൊലിസ് ടീമിനെ നിയോഗിക്കും. പൊലിസിന് ഗുണ്ടകളുമായി ബന്ധമുണ്ടോയെന്നറിയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്ത്രപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പി.ടി തോമസ് എം.എല്‍.എയാണ് അടിയന്തര നോട്ടിസ് നല്‍കിയത്.

കൊച്ചിയിലെ ഗുണ്ടാ ആക്രമണങ്ങള്‍ക്ക് കണ്ണൂര്‍ ബന്ധമുണ്ടെന്നും സി.പി.എം നേതാക്കളുമായി ബന്ധമുണ്ടെന്നും പി.ടി തോമസ് എം.എല്‍.എ നിയമസഭയില്‍ ആരോപിച്ചു. സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ഗുണ്ടാ ആക്രമണങ്ങളെ കുറിച്ച് നിയമസഭയിലാണ് ആരോപണമുന്നയിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.