2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചു; മാതാവിനും മകനും പരുക്ക്

കരുനാഗപ്പള്ളി: ഓച്ചിറയില്‍ ഗുണ്ടാസംഘങ്ങള്‍ വീടുകയറി ആക്രമിച്ചതിനെ തുടര്‍ന്നു മാതാവിനും മകനും പരുക്കേറ്റു. വലിയകുളങ്ങര പുന്തലമുക്കില്‍ കളീക്കല്‍ വീട്ടില്‍ ലെനിന്‍ (കുട്ടന്‍-38), മാതാവ് സുഭദ്ര(62) എന്നിവരെ പരുക്കുകളോടെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി 11ഓടേ മാരകായുധങ്ങളുമായി എത്തിയ സംഘം സുഭദ്രയുടെ കഴുത്തില്‍ വടിവാള്‍ വച്ചു ഭീഷണിപ്പെടുത്തിയശേഷം മകനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പായ്ക്കുഴി സ്വദേശി പ്യാരി, വലിയകുളങ്ങര സ്വദേശികളായ ഷാജി, ഹന്‍സ്, അഖില്‍, രാജീവ് എന്നിവരെ പൊലിസ് അന്വേഷിച്ചുവരുന്നു. കുപ്രസിദ്ധ ഗുണ്ട കണ്ണനുണ്ണിയും സംഘവും ഇതിനു പിന്നിലുണ്ടെന്ന് പൊലിസ് പറയുന്നു.
ചങ്ങന്‍കുളങ്ങര റേഡിയോ മുക്കിന് സമീപം ‘ഗ്രാമം’ എന്ന പേരിലാണ് ഈ ഗുണ്ടാസംഘങ്ങള്‍ അറിയപ്പെടുന്നത്. ഏതാനം ദിവസങ്ങള്‍ക്കുമുന്‍പ് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഓച്ചിറയിലെ ബാറില്‍ ഏറ്റുമുട്ടിയിരുന്നു. ഇതേക്കുറിച്ച് പൊലിസ് അന്വേഷണം നടക്കുന്നതിനിടെയാണു വീട് കയറിയുള്ള ആക്രമണവും നടന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.