2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഗിന്നസില്‍ കയറാനൊരുങ്ങി ലോകത്തെ ഏറ്റവും വലിയ ദേശീയ പതാകയും വെടിക്കെട്ടും

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: ഈ വര്‍ഷത്തെ ദേശീയ ദിനത്തോടനുബന്ധിച്ചു സഊദിയില്‍ ഗിന്നസ് ബുക്കില്‍ കയറാനൊരുങ്ങി ലോകത്തെ ഏറ്റവും വലിയ വെടിക്കെട്ടും ലേസര്‍ പതാക ഒരുങ്ങുന്നു.

നിലവില്‍ കണ്ടതില്‍ വച്ചേറ്റവും വലിയ വെടിക്കെട്ടുകളായിരിക്കും ഈ മാസം പത്തൊന്‍പത് മുതല്‍ സഊദി സാക്ഷ്യം വഹിക്കുക.

സഊദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയാണ് പുതിയ ലോക റെക്കോര്‍ഡിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വര്‍ണ്ണാഭമായ വെടിക്കെട്ടുകളായിരിക്കും നടക്കുക.

രാജ്യത്തിന്റെ 88 ആം ദേശീയ ദിനമാണ് സെപ്തംബര്‍ 23 നു ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ലേസര്‍ പതാക സെപ്തംബര്‍ 19 മുതല്‍ പ്രകാശിതമാകും.

ദേശീയ ദിനത്തിന്റെ അന്നായിരിക്കും പര്യവസാനിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 58 നഗരങ്ങളില്‍ നിന്നുള്ള 900,000 (ഒന്‍പത് ലക്ഷം) കരിമരുന്നു പ്രയോഗങ്ങളായിരിക്കും നടത്തുക.

400 മീറ്റര്‍ നീളത്തിലും 350 മീറ്റര്‍ വീതിയിലുമുള്ള ദേശീയ പതാകയും പാറിക്കും. ഇതിനായി 300 ഡ്രോണുകളുടെയും സഹായമുണ്ടാകുമെന്നു ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയെ ഉദ്ധരിച്ച് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കൂടാതെ, ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിക്കു കീഴില്‍ തലസ്ഥാന നഗരിയായ റിയാദിലും വിവിധ പ്രവിശ്യകളിലും വെടിക്കെട്ടുകളടക്കമുള്ള വിവിധ തരത്തിലുള്ള വിനോദ പരിപാടികളും ദേശീയ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്നുണ്ട്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.