2019 March 18 Monday
സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് – മുഹമ്മദ് നബി (സ)

ഗാലക്‌സി കുണിയനും കെ.വി സുധീഷ് സ്മാരക ക്ലബിനും ചാംപ്യന്‍ഷിപ്പ്

ചെറുപുഴ: ഉത്സവാന്തരീക്ഷത്തില്‍ നടന്ന ജില്ലാ ജൂനിയര്‍ കബഡി മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗാലക്‌സി കുണിയന്‍ ചാംപ്യന്‍ഷിപ്പ് നേടി. നവശക്തി വെള്ളൂര്‍ രണ്ടാം സ്ഥാനം നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പ്രാപ്പൊയില്‍ കെ.വി സുധീഷ് സ്മാരക ക്ലബ്ബ് ജേതാക്കളായി. ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍ പയ്യന്നൂര്‍ രണ്ടാം സ്ഥാനം നേടി. ജില്ലാ കബഡി അസോസിയേഷന്റെയും ചെറുപുഴ സ്‌പോര്‍ട്ട്‌സ് ഡവലപ്പ്‌മെന്റ് അതോറിറ്റിയുടെയും നേതൃത്വത്തില്‍ ചെറുപുഴ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. രാവിലെ ചെറുപുഴ ടൗണില്‍ ടീമുകളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് കെ നാരായണന്‍ അധ്യക്ഷനായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ് വിശിഷ്ടാതിഥിയായിരുന്നു. ലളിതാ ബാബു, മനോജ് വടക്കേല്‍, വി.എം.ദാമോദരന്‍, ബിജു പുള്ളിക്കാട്ടില്‍, എം.വി.ശശി സംസാരിച്ചു. ലണ്ടന്‍ ഒളിമ്പിക്‌സ് ഇന്ത്യന്‍ അത്‌ലറ്റിക് ടീം കോച്ച് കെ.എസ്.മാത്യു, ഏഷ്യന്‍ ഗെയിംസ് കബഡി സ്വര്‍ണമെഡല്‍ ജേതാവ് ജഗദീഷ് കുമ്പള, കബഡി പരിശീലകന്‍ പ്രേംകുമാര്‍ വയലായ് എന്നിവരെ ആദരിച്ചു. വിജയികള്‍ക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് വി.കൃഷ്ണന്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജോസെറ്റ, ചെറുപുഴ എസ്.ഐ വി.ഡി രാധാകൃഷ്ണന്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.