2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ഗായിക ജോണി സ്ലെഡ്ജ് മരിച്ചനിലയില്‍

അരിസോണ: ലോകപ്രശസ്ത സംഗീത ഗ്രൂപ്പായ സിസ്റ്റര്‍ സ്ലെഡ്ജിലെ ഗായികമാരിലൊരാളായ ജോണി സ്ലെഡ്ജ് മരിച്ച നിലയില്‍. 60വയസായിരുന്നു. അരിസോണയിലെ ഫീനിക്‌സിലുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ജോണിയുടെ അഭിഭാഷകന്‍ പറഞ്ഞു. മരണകാരണമെന്താണെന്ന് വ്യക്തമല്ല. അഭിനേതാക്കളുടെ കുടുംബത്തില്‍ നിന്ന് 1971ല്‍ മൂന്നു സഹോദരിമാര്‍ക്കൊപ്പം ചേര്‍ന്നാണ് ജോണി, സിസ്റ്റര്‍ സ്ലെഡ്ജ് എന്ന സംഗീത ഗ്രൂപ്പുണ്ടാക്കുന്നത്.
ഹി ഈസ് ദ ഗ്രേറ്റസ്റ്റ് ഡാന്‍സര്‍, ലോസ്റ്റ് ഇന്‍ മ്യൂസിക്ക്, മൈ ഗൈ എന്നീ അതിപ്രശസ്ത ഗാനങ്ങളും ജോണിയുടേതാണ്. അടുത്തയാഴ്ച്ച ലോസ് ആഞ്ചല്‍സില്‍ സംഗീത പരിപാടി അവതരിപ്പിക്കാനിരിക്കെയായിരുന്നു മരണം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.