2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഗസ്സ: ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൗമാരക്കാരന്‍ കൊല്ലപ്പെട്ടു

ഗസ്സ: ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെടിവയ്പില്‍ ഗസ്സ അതിര്‍ത്തിയില്‍ ഫലസ്തീന്‍ കൗമാരക്കാരന്‍ കൊല്ലപ്പെട്ടു. നെഞ്ചിന് വെടിയേറ്റതിനെ തുടര്‍ന്ന് ബിലാല്‍ മുസ്തഫ ഖഫജ(17)യാണ് കൊല്ലപ്പെട്ടതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തില്‍ 15 കുട്ടികള്‍ ഉള്‍പ്പെടെ 210 പേര്‍ക്ക് പരുക്കേറ്റു.

ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്‌റാഈല്‍ അധിനിവേഷത്തിനെതിരേ മാര്‍ച്ച് 30 മുതല്‍ ആരംഭിച്ച പ്രതിഷേധത്തില്‍ ഇതുവരെ 167 പേര്‍ കൊല്ലപ്പെട്ടത്. 18000 പേര്‍ക്ക് പരുക്കേറ്റിരുന്നു. 1948ല്‍ ഇസ്‌റാഈല്‍ സ്ഥാപിച്ചതോടെ പിടിച്ചെടുത്ത പ്രദേശങ്ങള്‍ തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഗസ്സ അതിര്‍ത്തിയില്‍ പ്രതിഷേധം നടത്തുന്നത്. 750,000 ഫലസ്തീനികളെയാണ് അവരുടെ വീടുകളില്‍ പ്രദേശങ്ങളില്‍നിന്ന് ഇസ്‌റാഈല്‍ സൈന്യം പുറത്താക്കിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.