2018 October 21 Sunday
തീവ്രമായ സ്‌നേഹം അളക്കുന്നില്ല കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ

ഗസ്സയില്‍ ഇസ്‌റാഈല്‍ ഷെല്ലാക്രമണം; മൂന്ന് മരണം

ഗസ്സ: ഇസ്‌റാഈല്‍ സൈന്യം ഗസ്സ മുനമ്പില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഗര്‍ഭിണിയും 18 മാസം പ്രായമായ കുഞ്ഞുമടക്കം മൂന്നു മരണം. ഫലസ്തീനില്‍നിന്നുള്ള റോക്കറ്റാക്രമണത്തിനു തിരിച്ചടിയായാണ് ഗസ്സ മുനമ്പില്‍ ഇസ്‌റാഈല്‍ ഷെല്‍വര്‍ഷം നടത്തിയത്. 140ലേറെ തവണ ഗസ്സക്കു നേരെ വ്യോമാക്രമണമുണ്ടായി.
നേരത്തെ, ഗസ്സയിലെ തീരപ്രദേശത്തുനിന്ന് ഹമാസ് തങ്ങള്‍ക്കുനേരെ 150ഓളം റോക്കറ്റുകള്‍ വര്‍ഷിച്ചതായി ഇസ്‌റാഈല്‍ സൈന്യം ആരോപിച്ചു. ഇതില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. ഇതേതുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. ഹമാസ് ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ തിരിച്ചടിയും ശക്തമാക്കുമെന്ന് ഇസ്‌റാഈല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി ഇസ്‌റാഈല്‍ സുരക്ഷാ വകുപ്പ് അടിയന്തരമായി യോഗം ചേര്‍ന്നു.
എന്നാല്‍, തങ്ങളുടെ പൗരന്മാര്‍ക്കു നേരെയുള്ള ഇസ്‌റാഈല്‍ അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പാണു തങ്ങള്‍ നടത്തുന്നതെന്ന് ഹമാസ് വക്താവ് അബ്ദുല്‍ ലതീഫ് അല്‍ കാനൂ പ്രതികരിച്ചു. പൗരന്മാര്‍ക്കുനേരെയുള്ള കാടന്‍ ഷെല്ലാക്രമണത്തിനു ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.