2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു

 
തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. ജനാധിപത്യത്തിന്റെ ഏറ്റവും ഉദാത്തമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും സ്വാതന്ത്ര്യസമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച അനേകം പ്രമുഖരുടെയും അറിയപ്പെടാത്തവരുടെയും ത്യാഗങ്ങളെ നന്ദിയോടെ സ്മരിക്കാനുമുള്ള സന്ദര്‍ഭമാണിതെന്നും ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.
രാജ്യം കൈവരിച്ച ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക, സാമൂഹിക നേട്ടങ്ങളില്‍ അഭിമാനിക്കുന്നതോടൊപ്പം എല്ലാവരെയും ഉള്‍പെടുത്തുന്ന വികസനത്തിനും സാമൂഹിക നീതിക്കുമായുള്ള കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകളുടെ യത്‌നങ്ങള്‍ക്ക് പങ്കാളിത്തവും പിന്തുണയും നല്‍കി യഥാര്‍ഥ സ്വാതന്ത്ര്യത്തിന്റെ സത്ത എല്ലാവരിലുമെത്തിച്ച് രാജ്യത്തെ കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കട്ടെയെന്നും ഗവര്‍ണര്‍ ആശംസിച്ചു.
    


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.