2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

ഗള്‍ഫ് യാത്രക്കാര്‍ക്കായി ജെറ്റ് എയര്‍വേയ്‌സ് ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്തി

നിരക്കിളവ് ലഭിക്കാന്‍ 28ന് മുന്‍പ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യണം

മനാമ: ഗള്‍ഫ് യാത്രക്കാര്‍ക്കായി ജെറ്റ് എയര്‍വേയ്‌സ് ടിക്കറ്റ് നിരക്കില്‍ ഇളവു വരുത്തി. നിലവിലുള്ള നിരക്കിന്റെ 15 ശതമാനത്തോളമാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

വെബ് പ്രമോഷന്റെ ഭാഗമായാണ് യാത്രക്കാര്‍ക്ക് ആനുകൂല്യം നല്‍കുന്നതെന്ന് ജെറ്റ് എയര്‍വേയ്‌സ് ഗള്‍ഫ്, മെന വൈസ് പ്രസിഡന്റ് ശാകിര്‍ കന്ദവാല അറിയിച്ചു.

പ്രീമിയര്‍, ഇക്കോണമി വിഭാഗത്തില്‍ ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, സഊദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക ഓണ്‍ലൈന്‍ ആനുകൂല്യം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യന്‍ നഗരങ്ങള്‍ക്കു പുറമെ സിംഗപ്പൂര്‍, ധാക്ക, കൊളംബോ, കാഠ്മണ്ഡു, ഹോംകോങ് തുടങ്ങിയ ആസിയാന്‍, സാര്‍ക്ക് രാജ്യങ്ങളിലേക്കും നിരക്കിളവ് ലഭിക്കും. ജെറ്റിന്റെ നേരിട്ടുള്ള സര്‍വിസുകളില്‍ മാത്രമേ ആനുകൂല്യമുണ്ടാകുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.

കൂടാതെ www.jetairways.com എന്ന വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ഓണ്‍ലൈനിലൂടെ ടിക്കറ്റ് ബുക്കു ചെയ്യുന്നവര്‍ക്കു മാത്രമാണ് ആനുകൂല്യം ലഭിക്കുക. ഈ മാസം 25 മുതല്‍ 28 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് അടിസ്ഥാന നിരക്കിന്റെ പതിനഞ്ചു ശതമാനം ഇളവു ലഭിക്കുക. പ്രത്യേക ഇളവുകളോടെ ഈ വര്‍ഷം ഡിസംബര്‍ 10 വരെ യാത്ര ചെയ്യാം.

വിശദ വിവരങ്ങള്‍ക്ക്  ജെറ്റ് എയര്‍വേയ്‌സിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.