2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഗള്‍ഫ് മധ്യവേനല്‍ അവധിയ്ക്ക് തുടക്കമായി; ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് വിമാനകമ്പനികള്‍

വിമാനങ്ങളിലെ തിരക്കും നിരക്കും

നിസാര്‍ കലയത്ത്

ജിദ്ദ: ഗള്‍ഫിലെ മധ്യവേനല്‍ അവധി ആരംഭിച്ചതോടെ മുതലെടുത്ത്് ഗള്‍ഫ് സെക്ടറിലടക്കം കൊള്ളനിരക്കുമായി വീണ്ടും വിമാനകമ്പനികള്‍. ഇതിനു പുറമെ യാത്രകള്‍ക്കുണ്ടായിരുന്ന ഇളവുകളും ആനുകൂല്യങ്ങളും വിമാന കമ്പനികള്‍ പിന്‍വലിച്ചിട്ടുണ്ട്. ഗള്‍ഫിലേക്കുള്ള നിരക്ക് നാലിരിട്ടവരെയാണ് വിമാനകമ്പനികള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.

രണ്ടു മാസത്തെ അവധിക്കുശേഷം സെപ്റ്റംബര്‍ രണ്ടിനാണ് ഇനി സ്‌കൂളുകള്‍ തുറക്കുക. എന്നാല്‍ ഗള്‍ഫില്‍ സ്‌കൂള്‍ അവധി തുടങ്ങുന്ന ഈ മാസം അവസാനം എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എമിറേറ്റ്‌സ് എയര്‍ലൈന്‍സ് തുടങ്ങിയ വിമാന കമ്പനികളുടെ ടിക്കറ്റ് തന്നെ പല ഗള്‍ഫ് സെക്ടറിലും കേരളത്തിലേക്ക് ലഭ്യമല്ലാതായതായും പരാതിയുണ്ട്.

അതേസമയം അവധി തുടങ്ങിയതോടെ പ്രവാസി മലയാളികള്‍ അടക്കമുള്ളവര്‍ നാട്ടിലേക്ക് തിരിച്ചുതുടങ്ങി. നാട്ടിലേക്കു പോയിവരണമെങ്കില്‍ ഒരു കുടുംബത്തിന് വിമാനടിക്കറ്റിന് മാത്രമായി രണ്ടുലക്ഷത്തിലേറെ രൂപ വേണമെന്ന അവസ്ഥയെത്തിയിരിക്കുകയാണ്.

കേരളത്തിലേക്കു വിമാന സര്‍വീസുകള്‍ കൂടിയിട്ടുണ്ടെങ്കിലും അതോടൊപ്പം വിമാനനിരക്കും വര്‍ധിക്കുകയാണ്.

ഈ മാസം 27 നാണ് സഊദിയടക്കമുളളള ഗള്‍ഫ് രാജ്യങ്ങളില്‍ സ്‌കൂള്‍ അവധിക്കാലം തുടങ്ങിയത്. രണ്ടാഴ്ച മുന്‍പ് തുടങ്ങിയ തിരക്ക് അടുത്തമാസം പകുതി വരെ നീളും. വിമാന ടിക്കറ്റ് നിരക്ക് താങ്ങാനാവാതെ അവധിക്കാലം ഇവിടെ കഴിച്ചു കൂട്ടുന്നവരും ധാരാളമുണ്ട്. എന്നാല്‍ തോന്നിയപോലെ നിരക്ക് കൂട്ടിയിട്ടും വിമാന കമ്പനികള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് പ്രവാസികള്‍കിടയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.