2019 January 21 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ദോഹയില്‍

 

ദോഹ: അടുത്തവര്‍ഷം നടക്കുന്ന 24ാമത് അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ നടക്കും.
ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെയും അറബ് ഗള്‍ഫ് ഫുട്‌ബോള്‍ ഫെഡറേഷന്റെയും പ്രസിഡന്റായ ശൈഖ് ഹമദ് ബിന്‍ ഖലീഫാ ബിന്‍ അഹമ്മദ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ദോഹയിലെ ഫുട്‌ബോള്‍ ആസ്ഥാനത്തു ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
അടുത്ത രണ്ടു വര്‍ഷം കൂടി ശൈഖ് ഹമദ് ബിന്‍ ഖലീഫാ ബിന്‍ അഹമദ് ആല്‍ഥാനിയെ ഫെഡറേഷന്റെ പ്രസിഡന്റായി തുടരുന്നതിനും യോഗം അംഗീകാരം നല്‍കി. ഒമാനാണ് നിലവിലെ ഗള്‍ഫ് കപ്പ് ചാംപ്യന്‍മാര്‍. ആറ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് പുറമെ യമനും ഇറാഖും അടുത്ത കാലത്ത് ഗള്‍ഫ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി മത്സരിക്കുന്നുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.