2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

ഗള്‍ഫിലാദ്യമായി പ്രഥമ ജലോപരിതല ഹോട്ടല്‍ ബഹ്‌റൈനില്‍ പ്രവര്‍ത്തനമാരംഭിച്ചു

മനാമ: ഗള്‍ഫ് മേഖലയിലാദ്യമായി ബഹ്‌റൈനില്‍ പ്രഥമ ജലോപരിതല ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. മനാമയിലെ അല്‍ ഫത്ത തീരദേശ പാതയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഹോട്ടല്‍ 5 മില്യണ്‍ ചിലവില്‍ പുരാതനമായ ഒരു ഹൗസ് ബോട്ടിലായി സെവന്‍ ലിഷര്‍ ഗ്രൂപ്പാണ് നിര്‍മിച്ചിരിക്കുന്നത്. രണ്ട് വലിയ സ്യൂട്ട് റൂമുകളുള്‍പ്പെടെ 14 മുറികളുള്ള ഹോട്ടല്‍ ഇറ്റാലിയന്‍ മാതൃകയിലാണ് തയ്യാറാക്കിയിരിക്കുന്നത്.

inagu. Hotel-1
ബഹ്‌റൈനിലെ ടൂറിസം രംഗത്തെ കൂടുതല്‍ ആകര്‍ഷകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രഥമ ജലോപരിതല ഹോട്ടല്‍ നിര്‍മിച്ചിരിക്കുന്നത്. സി ഹോട്ടല്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ഹോട്ടല്‍ കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ (ബി.എ.ടി.എ) ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹുമൂദ് അല്‍ ഖലീഫയാണ് ഉദ്ഘാടനം ചെയ്തത്.
അതുല്യമായ ഈ സംരംഭം രാജ്യം ടൂറിസം മേഖലയ്ക്ക് നല്‍കുന്ന പ്രാധാന്യത്തെ എടുത്തു കാട്ടുന്നതായി ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗത്തെ അഭിവൃദ്ധിപ്പെടുത്താനായി രാജ്യം നടത്തി വരുന്ന പരിശ്രമങ്ങള്‍ ഏറെ പ്രശംസനീയമാണ്. ഇതിനായി തന്ത്രപ്രധാനമായ പരിപാടികളാണ് ബി.എ.ടി.എ ആവിഷ്‌കരിക്കുന്നത്. ഇത്തരത്തിലുള്ള സംരംഭങ്ങള്‍ രാജ്യത്തെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വേകുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടനച്ചടങ്ങില്‍ ബി.സി.സി.ഐ ചെയര്‍മാന്‍ ഖാലിദ് അബ്ദുള്‍ റഹ്മാന്‍, മനാമ ട്രഷറീസ് ഡയറക്ടര്‍ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരും സംബന്ധിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.