2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ഗര്‍ഭിണിയെ വീട്ടില്‍ക്കയറി അപമാനിച്ച യു.പി സ്വദേശി പിടിയില്‍

കൊട്ടാരക്കര: ഗര്‍ഭിണിയെ വീട്ടില്‍ക്കയറി അപമാനിച്ച ഇതരസംസ്ഥാനക്കാരനായ പുതപ്പ് കച്ചവടക്കാരനെ പൊലിസ് പിടികൂടി. ഉത്തര്‍പ്രദേശ് അലിഗഢ് സ്വദേശി നൂര്‍ മുഹമ്മദാണ് (26) പിടിയിലായത്.
ഇന്നലെ രാവിലെ പത്തോടെ വെട്ടിക്കവലയിലായിരുന്നു സംഭവം. പുതപ്പ് കച്ചവടത്തിനായി നൂര്‍ മുഹമ്മദ് എത്തിയ വീട്ടില്‍ രണ്ടുമാസം ഗര്‍ഭിണിയായ സ്ത്രീ മാത്രമാണുണ്ടായിരുന്നത്. ഇയാള്‍ വീട്ടിനുള്ളില്‍ കയറി സ്ത്രീയെ അക്രമിക്കുകയും നിലത്തു തള്ളിയിടുകയും ചെയ്തു. ഇവരുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പൊലിസ് പ്രദേശത്തു നടത്തിയ അന്വേഷണത്തില്‍ മറ്റു മൂന്നു പുതപ്പ് കച്ചവടക്കാരെ പിടികൂടിയെങ്കിലും യഥാര്‍ഥ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.  പിന്നീട് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് യഥാര്‍ഥ പ്രതിയെ വെട്ടിക്കവല ജങ്ഷനു സമീപത്തുനിന്ന് പിടികൂടിയത്. കൊട്ടാരക്കര സി.ഐ ന്യൂമാന്‍, എസ്.ഐ സുനില്‍ ഗോപി, എ.എസ്.ഐ ഷാജഹാന്‍, സി.പി.ഒ അജിത് എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.