2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഗര്‍ഭാശയത്തില്‍ നിന്നും ഏഴുകിലോയോളം തൂക്കമുള്ള മുഴ നീക്കം ചെയ്തു

കല്ലമ്പലം: ഗര്‍ഭാശയത്തില്‍ നിന്നു ഏഴു കിലോയോളം തൂക്കമുള്ള മുഴ നീക്കം ചെയ്തു.
ചാത്തമ്പാറ കെ.ടി.സി.ടി ആശുപത്രിയില്‍ വര്‍ക്കല താഴേവെട്ടൂര്‍  സ്വദേശിനിയാണ് ശസ്ത്രക്രിയക്കു വിധേയയായത്. മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയക്കു ശേഷമാണ് മുഴ നീക്കം ചെയ്തത്. കെ.ടി.സി.ടി ആശുപത്രിയിലെ പ്രസവ ശുശ്രൂഷാ വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.സൂസന്‍ കോശി, ഡോ.അശ്വതി, സര്‍ജറി വിഭാഗം മേധാവി ഡോ.ഷമ്മി അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ.സജില്‍, ഡോ.രതീഷ്, സീനിയര്‍ നഴ്‌സുമാരായ ലീല, സഫീല എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ശസ്ത്രക്രിയയില്‍ പങ്കെടുത്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.