2018 August 15 Wednesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

ഗര്‍ഭഛിദ്ര ബില്‍ അര്‍ജന്റീന പാര്‍ലമെന്റ് തള്ളി

 

ബ്യൂണസ് അയേഴ്‌സ്: ഗര്‍ഭഛിദ്രം നിയമവിധേയമാക്കാന്‍ അവതരിപ്പിച്ച ബില്‍ അര്‍ജന്റീന പാര്‍ലമെന്റ് തള്ളി. പാര്‍ലമെന്റില്‍ നടന്ന മാരത്തോണ്‍ സംവാദത്തിനുശേഷം നടന്ന വോട്ടെടുപ്പില്‍ 38 പേരുടെ പിന്തുണയോടെയാണ് ബില്‍ തള്ളിപ്പോയത്. 31 പേര്‍ ഗര്‍ഭഛിദ്രത്തിന് അനുകൂലമായും വോട്ട് ചെയ്തു.
ഗര്‍ഭകാലത്തിന്റെ ആദ്യ 14 ആഴ്ചകളില്‍ ഗര്‍ഭം അലസിപ്പിക്കുന്നത് നിയമവിധേയമാക്കുന്നതാണ് ബില്‍.
നിലവില്‍ ബലാത്സംഗം, മാതാവിന്റെ ആരോഗ്യസ്ഥിതി അപകടത്തിലാകല്‍ തുടങ്ങിയ ഘട്ടങ്ങളില്‍ മാത്രമാണ് അര്‍ജന്റീനയില്‍ ഗര്‍ഭഛിദ്രം അനുവദിക്കപ്പെട്ടിട്ടുള്ളത്. ബില്‍ പാര്‍ലമെന്റ് തള്ളിയ നിലക്ക് ഇനി വീണ്ടും അവതരിപ്പിക്കണമെങ്കില്‍ അടുത്ത വര്‍ഷംവരെ കാത്തിരിക്കേണ്ടി വരും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.