2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

ഗദ്ദിക നാടന്‍ കലാമേളയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

കിര്‍ടാഡ്‌സിന്റെയും പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗദ്ദിക പ്രദര്‍ശന വിപണനമേളയോട് അനുബന്ധിച്ച് നടത്തുന്ന നാടന്‍ കലാമേളയിലേക്ക് പട്ടികജാതി പട്ടികവര്‍ഗ്ഗ കലാകാരന്മാരില്‍ നിന്നും കലാസമിതികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകന്റെ പേര്, പൂര്‍ണ്ണമായ മേല്‍വിലാസം, ഫേണ്‍ നമ്പര്‍, അവതരിപ്പിക്കുന്ന കലാരൂപത്തിന്റെ പേര്, വിവരണം, സാക്ഷ്യപ്പെടുത്തിയ ജാതിസര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ ഉള്‍പ്പെടുത്തിയിരിക്കണം. അപേക്ഷകള്‍ ആഗസ്റ്റ് 31 നകം ഡയറക്ടര്‍, കിര്‍ത്താട്‌സ്, ചേവായൂര്‍ പി.ഒ, കോഴിക്കോട്17 എന്ന വിലാസത്തില്‍ ലഭിക്കണം


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.