2019 July 23 Tuesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഗതാഗത കുരുക്ക് രൂപപ്പെടുന്നത് ദുരിതമാകുന്നു

മാള: ടൗണില്‍ ഇടക്കിടെ ഗതാഗത കുരുക്ക് രൂപപ്പെടുന്നത് വാഹന യാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും മറ്റും ദുരിതമാകുന്നു. നാലു വാഹനങ്ങള്‍ ഒരുമിച്ചെത്തിയാലോ ഏതെങ്കിലും വാഹനം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്താലോ ഗതാഗത കുരുക്ക് രൂപപ്പെടുകയാണ്. കൊടകര മാള കൊടുങ്ങല്ലൂര്‍ റോഡിന്റെ ഭാഗമായി റോഡ് കടന്നു പോകുന്ന ഭാഗത്ത് വീതി കൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും പോസ്‌റ്റോഫിസ് റോഡ് വീതി കൂട്ടാനുള്ള യാതൊരു നീക്കവുമില്ല. നേരത്തെ ഈ ഭാഗവും വീതി കൂട്ടുമെന്ന പ്രതീതി ഭരണകര്‍ത്താക്കള്‍ നല്‍കിയിരുന്നെങ്കിലും അതിനുള്ള യാതൊരു നടപടിയും സ്വീകരിക്കപ്പെട്ടിട്ടില്ല. പതിറ്റാണ്ടുകളായി തുടരുന്ന ഗതാഗത കുരുക്കിന് മാറി മാറി വന്ന ഭരണകര്‍ത്താക്കളൊന്നും തന്നെ യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല. വാഹനപ്പെരുപ്പം നാള്‍ക്കുനാള്‍ കൂടി വരുമ്പോഴും ബന്ധപ്പെട്ട അധികൃതരുടെ അനങ്ങാപ്പാറ നയം തുടരുകയാണ്. ഗതാഗത കുരുക്ക് ഉണ്ടായില്ലെങ്കില്‍ പോലും ഇരുഭാഗത്തേക്കും വാഹനങ്ങള്‍ വന്നാല്‍ കടത്തിണ്ണകളിലേക്ക് കയറി ജീവന്‍ രക്ഷിക്കേണ്ട അവസ്ഥയിലാണ് കാല്‍നട യാത്രികര്‍. ഓരോ മണിക്കൂറിലും നൂറുകണക്കിന് വാഹനങ്ങളാണ് രാവുംപകലും ഭേദമില്ലാതെ ഈ റോഡിലൂടെ കടന്നു പോകുന്നത്. ടൗണ്‍ വികസനത്തിന്റെ ഭാഗമായി പോസ്‌റ്റോഫിസ് റോഡും വികസിപ്പിക്കണമെന്നാണ് വ്യാപകമായി ഉയരുന്ന ആവശ്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.