2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഖുല്‍ഭൂഷണ്‍ യാദവ് ഇന്ത്യന്‍ ചാരന്‍ എന്നതിന് തെളിവില്ല: സര്‍താജ് അസീസ്

ന്യൂഡല്‍ഹി: പാകിസ്താനില്‍ പിടിയിലായ മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥനായ ഖുല്‍ഭൂഷണ്‍ യാദവ് ഇന്ത്യന്‍ ചാരനാണെന്നതിനെ മതിയായ തെളിവില്ലെന്ന് പാക് വിദേശ കാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. പാക് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തു വിട്ടത്.

ഖുല്‍ഭൂഷണ്‍ യാദവ്

ഖുല്‍ഭൂഷണ്‍ യാദവ്

 

സെനറ്റ് ചേംബര്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സര്‍താജ് അസീസ്. 2016 മാര്‍ച്ച് മൂന്നിനാണ് ബലുചിസ്താനില്‍ വച്ച് യാദവ് പാകിസ്താന്‍ സന്ദര്‍ശന വേളയില്‍ അറസ്റ്റിലാകുന്നത്. ഇറാനിലൂടെ പാകിസ്താനില്‍ അനധികൃതമായി പ്രവേശിച്ചെന്നാരോപിച്ചാണ് യാദവിനെ പാകിസ്താന്‍ അറസ്റ്റു ചെയ്യുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.