2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഖാസി കേസ് : നീതി വൈകുന്നത് മനുഷ്യാവകാശ ലംഘനം

കാസര്‍കോട് : മംഗളൂരു ചെമ്പരിക്ക – മംഗളൂരു ഖാസിയായിരുന്ന സി എം ഉസ്താദിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളെയും നിയമത്തിനു മുന്‍പില്‍ കൊണ്ട് വന്ന് കുടുംബത്തിനും സമൂഹത്തിനും നീതി ലഭിക്കുന്നതിനു താമസം നേരിടുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഉദുമ പടിഞ്ഞാര്‍ -എരോല്‍ ഖാസി സി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ പറഞ്ഞു.
സി എം അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ ഇരുപത്തിയേഴാമത്തെ ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാഫി ദേളി അധ്യക്ഷത വഹിച്ചു. ഹംസ മുസ്‌ലിയാര്‍ പള്ളിക്കര, ബദ്‌റുദ്ദീന്‍ ചെങ്കള, ഹുസൈന്‍ റഹ്മാനി, ബുര്‍ഹാനുദ്ദീന്‍ മൗലവി, ഇബ്രാഹിം ചെമ്പരിക്ക, അബ്ദുല്‍ സലാം, അബ്ദുല്ലക്കുഞ്ഞി,അബ്ദുല്‍ ഖാദര്‍ സഅദി നൗഫല്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.