2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ഖസാക്കിന്റെ ഇതിഹാസം’ നാടകത്തിന് അരങ്ങൊരുങ്ങി

വടകര: ഡി.വൈ.എഫ്.ഐ പാലയാട് വില്ലേജ് കമ്മിറ്റി 23, 24, 25 തിയതികളില്‍ മണിയൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കുന്ന ‘ഖസാക്കിന്റെ ഇതിഹാസ’ത്തിന്റെ നാടകാവിഷ്‌കാരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തൃക്കരിപ്പൂര്‍ കെ.എം.കെ കലാസമിതിയുടെ ബാനറില്‍ ദീപന്‍ ശിവരാമന്‍ സംവിധാനം ചെയ്ത നാടകം മൂന്നുദിവസങ്ങളിലായി വൈകിട്ട് 6.30ന് ആരംഭിക്കും.
മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം പ്രത്യേകം സജ്ജീകരിച്ച ഓഡിറ്റോറിയത്തില്‍ 80 അടി നീളത്തിലും 40 അടി വീതിയിലുമുള്ള സ്റ്റേജിലാണ് അരങ്ങേറുന്നത്. 900 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യപ്രദമായ രീതിയിലാണ് ഓഡിറ്റോറിയം സജ്ജീകരിക്കുന്നത്. പ്രവേശനം പാസ്മൂലം നിയന്ത്രിക്കും.
നാടകത്തിനു ശേഷം വടകര, പയ്യോളി ഭാഗങ്ങളിലേക്ക് ബസ് സൗകര്യം ഏര്‍പ്പെടുത്തിയതായും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ടി.സി രമേശന്‍, ജനറല്‍ കണ്‍വീനര്‍ ശ്രീപ്രസാദ്, കെ.വി സത്യന്‍, ടി.പി വിജേഷ്, ഇ. രവികൃഷ്ണന്‍ പങ്കെടുത്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.