2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഖത്തീബുമാര്‍ക്ക് സമ്മാനം നല്‍കാനുള്ള ഒരുക്കത്തില്‍ പള്ളി ഭാരവാഹികള്‍

 

കളമശ്ശേരി: പെരുന്നാള്‍ ഒരുക്കങ്ങള്‍ക്കൊപ്പം ഖത്തീബുമാര്‍ക്ക് സമ്മാനം നല്‍കാനുള്ള ഒരുക്കത്തിലാണ് കളമശ്ശേരിയിലെ പള്ളി ഭാരവാഹികള്‍. സ്ഥാനികള്‍ക്കുള്ള തറാവീഹ് സമ്മാനം എന്ന നിലയില്‍ ജമാഅത്ത് പള്ളികളിലും തൈക്കാവുകളിലും എല്ലാ അംഗങ്ങളും വിഹിതം എത്തിക്കാന്‍ പ്രത്യേകം താല്‍പര്യം കാണിക്കാറുണ്ട്. പെരുന്നാള്‍ സമ്മാനത്തിനും കാലഘട്ടത്തിനനുസൃതമായ നേട്ടം ഉണ്ടാകണമെന്ന ഉദ്ദേശത്തോടെ പല കമ്മിറ്റികളും വിശ്വാസികളെ നേരില്‍ കണ്ട് വിഹിതം ശേഖരിക്കാന്‍ ഞായറാഴ്ച അവധി പ്രയോജനപ്പെടുത്തി.
മദ്രസകളിലെ അധ്യാപകര്‍ക്കും പല കമ്മിറ്റികളും ഇങ്ങിനെ സമ്മാനം നല്‍കാറുണ്ട്. ചില പള്ളികളില്‍ സ്ഥാനികള്‍ക്കായി റമദാനിലെ ഒരു വെള്ളിയാഴ്ചയില്‍ പ്രത്യേകം പിരിവെടുക്കുന്ന രീതിയുമുണ്ട്. ഇതുകൂടാതെ പെരുന്നാള്‍ ദിവസം ഭാരവാഹികള്‍ കഴിയുന്നത്ര സംഖ്യ സ്വരൂപിക്കാനും ശ്രമിക്കും. വിശുദ്ധ റമദാന് സലാം ചൊല്ലി പെരുന്നാള്‍ നിസ്‌കാരവും കഴിഞ്ഞ് ഖത്തീബ് പള്ളിയില്‍ നിന്നിറങ്ങുന്നത് മനം നിറയെ സന്തോഷവുമായിട്ടായിരിക്കണമെന്നാണ് മഹല്ല് നിവാസികള്‍ അഭിപ്രായം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.