2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

ഖത്തറില്‍ നിന്ന് ഹജ്ജിനെത്തിയത് അഞ്ഞൂറിലേറെ പേര്‍

മക്ക: സഊദിയുമായി ഇടഞ്ഞു നില്‍ക്കുന്ന ഖത്തറില്‍ നിന്നും ഈ വര്‍ഷം അഞ്ഞൂറിലേറെ പേര്‍ ഹജ്ജ് നിര്‍വ്വഹിക്കാനെത്തിയതെന്നു കണക്കുകള്‍.
വ്യക്തമായ കണക്കുകള്‍ അധികൃതര്‍ പുറത്ത് വിട്ടില്ലെങ്കിലും അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് കണക്കുകള്‍ പുറത്ത് വിട്ടത്.
ഖത്തറില്‍ നിന്നെത്തിയ ഹാജിമാര്‍ മാധ്യമങ്ങള്‍ക്ക് മുഖം കാണിക്കാനോ അഭിമുഖം നല്‍കാനോ തയ്യാറായില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്ത് എയര്‍വെയ്‌സ്, ഒമാന്‍ എയര്‍, ഗള്‍ഫ് എയര്‍, ജസീറ എയര്‍വെയ്‌സ് വിമാനങ്ങളില്‍ കുവൈത്തും ഒമാനും വഴിയാണ് ഖത്തരികള്‍ ഹജ്ജിനെത്തിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.