2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഖത്തറിലെ തീര്‍ഥാടകര്‍ക്കായി പ്രത്യേക മന്ത്രാലയ വെബ്‌സൈറ്റ്- സഊദി ഹജ്ജ് ഉംറ മന്ത്രാലയം

  • ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
നിസാര്‍ കലയത്ത്

ജിദ്ദ:  ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സഊദി ഹ്ജജ് ഉംറ മന്ത്രാലയ അധികൃതര്‍ അറിയിച്ചു. തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ സേവനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് ഹജ്ജ് മന്ത്രാലയം നിര്‍ദേശം നല്‍കി. ഈ വര്‍ഷത്തെ ഹജ്ജിന് ഇരുപത് ലക്ഷത്തോളം തീര്‍ഥാടകരെത്തും. ഇവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇതിനായുള്ള വിവിധ കരാറുകളും ഒപ്പിട്ടു കഴിഞ്ഞു.

ഹജ്ജിന് മുന്നോടിയായി വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് വിസ അനുവദിക്കുന്നത് കഴിഞ്ഞയാഴ്ചയോടെ നിര്‍ത്തി വെച്ചു.  ഖത്തറിലെ ഹജ്ജ് മന്ത്രാലയം സഹകരിക്കുന്നില്ലെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം പറയുന്നു. ഈ സാഹചര്യത്തില്‍ ഖത്തറിലെ തീര്‍ഥാടകര്‍ക്കായി മന്ത്രാലയ വെബ്‌സൈറ്റില്‍ പ്രത്യേക ലിങ്ക് ഏര്‍പ്പെടുത്തും. ദുല്‍ഖഅദ് ഒന്നുമുതല്‍ ഈ സേവനം ലഭ്യമാക്കും. ഇതുവഴി ഖത്തര്‍ പൗരന്മാര്‍ക്ക് മക്ക മദീന നഗരങ്ങളിലെ താമസ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം.

ജിദ്ദ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ വിമാനത്താവളം വഴിയാണ് ഖത്തര്‍ ഹജ്ജ് തീര്‍ഥാടകര്‍ രാജ്യത്ത് പ്രവേശിക്കേണ്ടത്. ഖത്തര്‍ എയര്‍വേയ്‌സ് ഒഴികെ എല്ലാ വിമാന സര്‍വീസുകളും ഇവര്‍ക്ക് ഉപയോഗപ്പെടുത്താം.

തീര്‍ഥാടകരുടെ താമസ സ്ഥലത്തെ കുറിച്ച വിവരം നല്‍കാനായി മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട്. ഹജ്ജ് സേവനങ്ങള്‍ നിയന്ത്രിക്കാനും നിരീക്ഷിക്കാനും കണ്ട്രോള്‍ സെന്റര്‍ തുറന്നതായും മന്ത്രാലയം അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.