2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ഖത്തറിലെ അമേരിക്കന്‍ സൈനികത്താവളം വികസിപ്പിക്കുന്നു

അഹമ്മദ് പാതിരിപ്പറ്റ

ദോഹ. ഖത്തറിലെ അമേരിക്കന്‍ സൈനികത്താവളം മാറ്റുമെന്ന് പ്രചാരണം നിലനില്‍ക്കേ, ഖോര്‍ അല്‍ ഉദൈദിലെ എയര്‍ബെയ്‌സിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടല്‍ കര്‍മ്മം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ നിര്‍വ്വഹിച്ചു.

എയര്‍ബേസിന്റെ കമാണ്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജാസന്‍ അര്‍മ ഗോസ്‌ററ് ചടങ്ങല്‍ സന്നിഹിതനായിരുന്നു. ഖത്തറിന്റേയും അമേരിക്കയുടെയും നിരവധി സൈനിക ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

പുതിയ കെട്ടിടങ്ങള്‍ പണിയല്‍, ബാരക്കുകളുടെ നിര്‍മ്മാണം, താമസ സ്ഥലങ്ങളുടെ വിപുലീകരണം, തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇരു രാജ്യങ്ങളുടെയും സംയുകത സുരക്ഷാ പരിപാടികള്‍ക്ക് ശക്തി പകരാനും സൈനികരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുനുമാണി വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത്.

ഖത്തര്‍ അമേരിക്കയുമായി സൈനിക സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ തെളിവാണ് സൈനികത്താവളത്തിന്റെ വിപുലീകരണത്തിലൂടെ ബോധ്യപ്പെടുന്നത്.

ഖത്തറും അമേരിക്കയും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുമെന്നതിന്റെ തെളിവാണി സൈനികത്താവള വുപുലീകരണം.

സൈനികത്താവളത്തില്‍ നിലവില്‍ 10,000 ത്തിലധികം സൈനികരുണ്ട്. അന്താരാഷ്ട്ര സഖ്യ സേനാംഗങ്ങള്‍ വേറെയുമുണ്ട്. നിരവധി പാര്‍പ്പിട സമുഛയങ്ങളും കലാ സാംസ്‌കാരിക കേന്ദങ്ങളുമുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.