2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഖത്തറിനെതിരേ യു.എ.ഇ മാധ്യമങ്ങളുടെ കെട്ടിച്ചമച്ച വാര്‍ത്തകള്‍ ആശങ്ക സൃഷ്ടിക്കുന്നു

അഹമ്മദ് പാതിരിപ്പറ്റ

ദോഹ: യു.എ.ഇയിലെ ചില മാധ്യമങ്ങള്‍ ഖത്തറിനെതിരേ കെട്ടിച്ചമച്ചതും പൊലിപ്പിച്ചതുമായ വാര്‍ത്തകള്‍ പടച്ചുവിടുന്നു. ഇത് ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള വിദേശ മാധ്യങ്ങളും ഏറ്റുപിടിക്കുന്നതോടെ പ്രവാസി കുടുംബങ്ങളിലും മറ്റും വലിയ ആശങ്കയാണ് സൃഷ്ടിക്കപ്പെടുന്നത്.
ഖത്തര്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും രാജ്യം വിടുന്നതിന് വിലക്കേര്‍പ്പെടുത്തി എന്നതായിരുന്നു കെട്ടിച്ചമച്ച വാര്‍ത്തകളില്‍ ഏറ്റവും പുതിയത്. ഖത്തര്‍ പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും രാജ്യം വിടുന്നതിന് വിലക്കേര്‍പ്പെടുത്തി എന്ന തലക്കെട്ടില്‍ ജൂലൈ മൂന്നിന് യു.എ.ഇയില്‍ നിന്നുള്ള ഇംഗ്ലീഷ് പത്രമായ ഖലീജ് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്. ഈദുല്‍ ഫിത്വറിന് മുമ്പുള്ള എല്ലാ അവധികളും റദ്ദാക്കിയതായും പ്രത്യേകിച്ചും ഹോസ്പിറ്റലുകള്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലയ്ക്കാണ് ഇത് ബാധകമാക്കിയതെന്നും വാര്‍ത്തയില്‍ വിശദീകരിക്കുന്നു. മറ്റു മേഖലകളിലേക്കും ഈ നിരോധനം ബാധകമാക്കിയതായും വാര്‍ത്ത ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍, ഖത്തറിലുള്ളവര്‍ ഈ വാര്‍ത്ത വിശ്വസിക്കുന്നില്ല. അതിന് തെളിവാണ് ഈദ് അവധി ദിനങ്ങളില്‍ ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലുണ്ടായ തിരക്ക്.
ഏതാനും ദിവസം മുന്‍പ് ഖത്തര്‍ പെട്രോളിയം അതിന്റെ ജീവനക്കാരുടെ അവധിയും എക്‌സിറ്റ് പെര്‍മിറ്റും റദ്ദാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, തങ്ങളുടെ ഒരു ജീവനക്കാര്‍ക്കും അവധിയോ എക്‌സിറ്റ് പെര്‍മിറ്റോ നിഷേധിച്ചിട്ടില്ലെന്ന് ക്യു.പി വ്യക്തമാക്കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.