2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

ഖത്തര്‍ തീര്‍ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി

നിസാര്‍ കലയത്ത്

ജിദ്ദ: ഖത്തറില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ രജിസ്‌ട്രേഷന് സഊദി ഹജ് ഉംറ മന്ത്രാലയം തുടക്കം കുറിച്ചു.

ഖത്തറില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും അനുയോജ്യമായ സേവനങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുമുള്ള ഇ ലിങ്ക് ഹജ് ഉംറ മന്ത്രാലയം കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു.

ഖത്തറില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്ക് ക്രമീകണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഖത്തര്‍ ഔഖാഫ് മന്ത്രാലയം സഊദിയിലെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിക്കുന്നതിന് കുട്ടാക്കാത്ത പശ്ചാത്തലത്തിലാണ് ഖത്തരി തീര്‍ഥാടകരുടെ രജിസ്‌ട്രേഷന് ഹജ് ഉംറ മന്ത്രാലയം സ്വന്തം നിലക്ക് സൗകര്യം ഏര്‍പ്പെടുത്തിയത്.

ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഹജ് ഉംറ തീര്‍ഥാടകരെ സഊദി സ്വാഗതം ചെയ്യുന്നു. പ്രയാസരഹിതമായി കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് തീര്‍ഥാടകരെ സഹായിക്കുന്ന സേവനങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിന് മുഴുവന്‍ ശ്രമങ്ങളും നടത്തുന്നത് സഊദി തുടരുമെന്നും ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.