2017 April 29 Saturday
യുദ്ധം ഒരിക്കലും ആരാണ് ശരി എന്ന് നിര്‍ണയിക്കുന്നില്ല, ആരാണ് ബാക്കിയുള്ളതെന്നേ തീരുമാനിക്കുന്നുള്ളൂ.
ബര്‍ട്രന്‍ഡ് റസല്‍

ഖത്തര്‍ ഐ.എം.സി.സി അനുശോചനം രേഖപ്പെടുത്തി

kottumala-tm-bappumusliyar

ദോഹ: സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സുപ്രഭാതം ദിനപത്രം ചെയര്‍മാനുമായ കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തില്‍ ഇന്ത്യന്‍ മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.സമുദായ ഐക്യത്തിനും മതസൗഹാര്‍ദത്തിനും വേണ്ടി എന്നും നിലകൊണ്ട വ്യക്തിയായിരുന്നു ബാപ്പു മുസ്‌ലിയാര്‍.

സമസ്തയുടെ നേതൃസ്ഥാനത്തെ നിറസാന്നിധ്യമായിരുന്ന ബാപ്പു മുസ്‌ലിയാര്‍ മാനവികതയ്ക്കു മുന്‍തൂക്കം കൊടുത്ത മതപണ്ഢിതനായിരുന്നു. വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. അദേഹത്തിന്റെ വിയോഗം സമുദായത്തിന് കനത്ത നഷ്ടമാണെന്ന്് ഐ.എം.സി.സി നേതാക്കളായ ഇല്യാസ് മടനൂര്‍,എം.എം മൗലവി, ബഷീര്‍ നദി, റഷീദ് കാസര്‍കോട്, മുനീര്‍ മേപയ്യൂര്‍ എന്നിവര്‍ അനുശോചന കുറിപ്പില്‍ രേഖപ്പെടുത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.